SignIn
Kerala Kaumudi Online
Monday, 24 August 2026 11.38 AM IST

നോർവേയിലെ ഹാരാൾഡ് രാജാവിന്റെ നില ഗുരുതരം

f

ഓസ്‌ലോ: നോർവേയിലെ ഹാരാൾഡ് അഞ്ചാമൻ രാജാവിന്റെ (89) ആരോഗ്യനില ഗുരുതരം. യൂറോപ്പിലെ നിലവിലെ ഏറ്റവും പ്രായം കൂടിയ രാജകീയ ഭരണാധികാരിയായ ഹാരാൾഡിനെ വിളർച്ചയ്ക്ക് ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായെന്ന് അധികൃതർ വ്യക്തമാക്കി. രക്തത്തിലെ ബാക്ടീരിയ അണുബാധയ്ക്ക് രാജാവിന് ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടർന്ന് 1991ലാണ് ഹാരാൾഡ് നോർവേ രാജാവിന്റെ പദവിയിലെത്തിയത്. ഹാരാൾഡിന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് 2024 മുതൽ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ഹാക്കോൺ ആണ് ചുമതലകൾ നിർവഹിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360