SignIn
Kerala Kaumudi Online
Friday, 26 June 2026 3.27 AM IST

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം,​ അജ്ഞാത വസ്തു പതിച്ച് കപ്പലിന് കേടുപാടുകൾ

oman-ass

ഇസ്താംബുൾ : ഇറാൻ- അമേരിക്ക കരാർ നിലവിൽ വന്ന ശേഷം വീണ്ടും കപ്പലിന് നേരെ ആക്രമണം. ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയിലാണ് ആക്രമണം നടന്നത്. ചരക്ക് കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേ‌ഡ് ഓപ്പറേഷൻസ് കേന്ദ്രം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണെന്നാണ് വിവരം. ഒമാനിലെ ദാഹിത് തീരത്ത് നിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കു കിഴക്കായാണ് ആക്രമണമുണ്ടായത്. ചരക്ക് കപ്പലിന്റെ വലതു ഭാഗത്ത് അജ്ഞാത വസ്തുവന്ന പതിച്ചെന്നും ഇത് കപ്പലിന്റെ നിയന്ത്രണ കേന്ദ്രമായ ബ്രിഡ്ജിന് നാശനഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CARGO SHIP, CARGO SHIP ATTACK, IRAN WAR, OMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360