SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.05 AM IST

പ്ലേഓഫിലെത്തിയ നാല് ടീമുകള്‍ക്കും ഇക്കാര്യത്തില്‍ സാമ്യത; പക്ഷേ ഈ സീസണോടെ അത് മാറും

ipl-2026

ഐപിഎല്ലിലെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ പത്തില്‍ നാല് ടീമുകള്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് അവസാന നാലില്‍ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബംഗളൂരുവും ഗുജറാത്തും തമ്മില്‍ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ജയിക്കുന്ന ടീം ഫൈനലിലേക്കും തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറിലേക്കും പോകും.

ഹൈദരാബാദ് - രാജസ്ഥാന്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികള്‍ ക്വാളിഫയര്‍ രണ്ടില്‍ എത്തും. രണ്ടാം ക്വാളിഫയര്‍ ജയിക്കുന്ന ടീമിനായിരിക്കും ഫൈനല്‍ ബെര്‍ത്ത് ലഭിക്കുക. മേയ് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക. പ്ലേ ഓഫ് മത്സരക്രമം ചുവടെ

26-5-2026 ക്വാളിഫയര്‍ 1
ബംഗളൂരു - ഗുജറാത്ത്

27-5-2026 എലിമിനേറ്റര്‍
ഹൈദരാബാദ് - രാജസ്ഥാന്‍

29-5-2026 - ക്വാളിഫയര്‍ 2

31-5-2026 - ഫൈനല്‍

ഇത്തവണ പ്ലേഓഫിന് യോഗ്യത നേടിയ നാല് ടീമുകള്‍ക്കും ഒരു കാര്യത്തില്‍ സാമ്യതയുണ്ട്. എല്ലാ ടീമുകളും ഓരോ തവണ വീതം ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരാണ്. അതായത് നാല് സംഘങ്ങളും ലക്ഷ്യമിടുന്നത് തങ്ങളുടെ രണ്ടാം കിരീടം. അതുപോലെ തന്നെ ഈ നാല് ടീമുകളും ഫൈനലില്‍ പരാജയം രുചിച്ചവരുമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (2025), ഗുജറാത്ത് ടൈറ്റന്‍സ് (2022), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2016), രാജസ്ഥാന്‍ റോയല്‍സ് (2008) വര്‍ഷങ്ങളിലാണ് കപ്പുയര്‍ത്തിയത്.

രാജസ്ഥാനും ഗുജറാത്തും രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടുണ്ട്. 2008ല്‍ കപ്പുയര്‍ത്തിയ രാജസ്ഥാന് 2022ല്‍ കലാശപ്പോരില്‍ കാലിടറി. ഗുജറാത്ത് ടൈറ്റന്‍സ് ആകട്ടെ 2022ല്‍ കിരീടം നേടിയെങ്കിലും തൊട്ടടുത്ത വര്‍ഷം ഫൈനലില്‍ തോറ്റു. ആര്‍സിബി 2025ല്‍ ആണ് ആദ്യമായി കിരീടമുയര്‍ത്തുന്നത്. എന്നാല്‍ 2009, 2011, 2016 വര്‍ഷങ്ങളില്‍ അവര്‍ ഫൈനലില്‍ തോറ്റിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2016ല്‍ കപ്പ് നേടുകയും 2018,2024 വര്‍ഷങ്ങളില്‍ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360