SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിഷേധം; മദ്യശാലകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ച് സർക്കാ‌ർ

liquor
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തനസമയം താൽക്കാലികമായി വെട്ടിക്കുറച്ചു. സാധാരണ രാത്രി 10 മണിവരെ പ്രവർത്തിക്കുന്ന മദ്യശാലകൾ ഇനി മുതൽ എട്ട് മണിക്ക് അടയ്ക്കും. ഈ ആഴ്ച മുഴുവനും എട്ട് മണിക്ക് മദ്യശാലകൾ അടയ്ക്കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് നൽകിയ സുരക്ഷാ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വലിയരീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് സിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 24 മണിക്കൂറിൽ പാർലമെന്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ചെറുതും വലുതുമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് ശിവാജി പാർക്കിൽ പ്രതിഷേധ സംഗമം നടത്തിയതിന് 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പ്രതിഷേധ റാലികൾ നടന്നിരുന്നു. മുംബയ് എഗെയ്ൻസ്റ്റ് സപ്രഷൻ ഒഫ് സ്റ്റുഡന്റ്സ് (മാസ്) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ. മാൻഖുർദ്, ദാരുഖാന, മുംബയ് സർവകലാശാല ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായെത്തി.

English Summary

New Delhi: Amid intensifying protests over the alleged NEET examination paper leak, the Delhi government has temporarily reduced the operating hours of liquor shops across the city. Instead of the usual 10 pm, liquor outlets will now close at 8 pm until the end of the week, following security advisories issued by Delhi Police due to the ongoing student demonstrations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET PAPER LEAK PROTEST, DELHI LIQUOR SHOPS TIMING, DELHI LIQUOR SHOPS CLOSE AT 8 PM, JANTAR MANTAR PROTEST, NEET PROTEST DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360