
മുംബയ്: പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ പി. സായ്‌നാഥിന്റെ ഭാര്യ സോണിയ ഗിൽ (70) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. സാമൂഹിക പ്രവർത്തകയും ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ 'പാരി"യുടെ സഹസ്ഥാപകയുമായിരുന്നു.
ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ മഹാരാഷ്ട്ര ഘടകം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ) കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗവും മഹാരാഷ്ട്രയിലെ മുൻ സെക്രട്ടറിയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |