
ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 250 രൂപയിൽ നിന്ന് പിഴ 500 രൂപയിലേക്കാണ് വർദ്ധിപ്പിച്ചത്. 2026ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജൂൺ 20 മുതൽ പുതുക്കിയ പിഴ പ്രാബല്യത്തിൽ വന്നു. വെസ്റ്റേൺ റെയിൽവേ പുറത്തുവിട്ട അറിയിപ്പിലാണ് പുതിയ പിഴയെക്കുറിച്ച് വ്യക്തമാക്കുന്നത്. 1989ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 137,138 പ്രകാരമാണ് പിഴ വർദ്ധിപ്പിച്ചത്. ടിക്കറ്റില്ലാതെയോ കൃത്യമായതല്ലാത്തതോ അസാധുവായതോ ആയ ടിക്കറ്റുമായി യാത്രചെയ്‌താൽ പിഴ ഈടാക്കും
'യാത്രക്കാർ ശരിയായ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനും പിഴ ഒഴിവാക്കാനും റെയിൽവേ നിയമങ്ങൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സഹകരണം എല്ലാവർക്കും സുരക്ഷിതവും സുഗമവും ആയ യാത്ര ഉറപ്പാക്കാൻ സഹായിക്കുന്നു'- വെസ്റ്റേൺ റെയിൽവേ എക്സ് പേജിൽ കുറിച്ചു. ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ അധിക ചാർജിനൊപ്പം യാത്രാനിരക്കും നൽകേണ്ടിവരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പിഴ അടക്കാത്തവർ നിയമനടപടി നേരിടേണ്ടിവരും. റെയിൽവേ ആക്ട് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
🚆🚨Passenger Advisory 🚆🚨
— DRM - Mumbai Central, WR (@drmbct) June 20, 2026
As per the provisions of the Jan Vishwas Act, 2026, the minimum penalty under Sections 137 & 138 of the Railway Act, 1989 has been increased from ₹250 to ₹500 💰 with effect from 20 June 2026 📅.
🎫 Passengers are requested to travel with a valid… pic.twitter.com/dPBLHPXY83
ഏകദേശം 40.85 കോടി രൂപയാണ് മേയ് മാസം മാത്രം ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേ ഈടാക്കിയത്. ഈ മാസം മാത്രം ഏകദേശം 4.96ലക്ഷം യാത്രക്കാരെ ടിക്കറ്റില്ലാതെ റെയിൽവേ ഉദ്യോഗസ്ഥർ പിടികൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |