SignIn
Kerala Kaumudi Online
Friday, 25 September 2026 12.30 AM IST

വിലയിൽ ചാഞ്ചാട്ടം തുടരുന്നു, പവന് 1120 രൂപ കുറഞ്ഞു; സ്വർണം വാങ്ങാൻ ഇതാണ് പറ്റിയ സമയം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയായി. പവന് 1,120 രൂപ കുറഞ്ഞ് 1,11,960 രൂപയായി. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 14,135 രൂപയായിരുന്നു. പവന് ഇന്നലെ 640 രൂപയും കൂടിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

അന്താരാഷ്ട്ര വിപണിയിലെ വിതരണവും ഡിമാൻഡും, യുഎസ് ഡോളറിന്റെ മൂല്യം, പലിശ നിരക്കുകൾ എന്നിവയാണ് ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങൾ. ഇന്നലെ യുഎസ് വിപണി ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില ഇന്നലെ 103 ഡോളറിലേക്ക് കയറിയിട്ട് ഇന്ന് രാവിലെ അൽപം താഴ്ന്നു. സ്വർണം ഔൺസിന് 4300 ഡോളറിലേക്ക് വീണു.

വെള്ളിവില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് അ‌ഞ്ച് രൂപ കുറഞ്ഞ് 250 രൂപയായി. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് ഇന്നത്തെ വിപണിവില.

English Summary

Gold prices fell sharply in Kerala today, with the price of gold dropping by ₹140 per gram and ₹1,120 per sovereign. The price stood at ₹13,995 per gram and ₹1,11,960 per sovereign. Silver prices also declined, with silver falling by ₹5 per gram to ₹250.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, GOLD PRICE TODAY, GOLD RATE TODAY, GOLD PRICE FALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360