SignIn
Kerala Kaumudi Online
Sunday, 21 June 2026 6.58 PM IST

കോഴ്‌സുകൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കണം: കളക്ടർ ശിഖ സുരേന്ദ്രൻ

1

തൃശൂർ: പ്ലസ് ടു പഠനശേഷം കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നത് ആലോചനയോടെയും ബുദ്ധിപൂർവവും ആകണമെന്ന് കളക്ടർ ശിഖ സുരേന്ദ്രൻ. കേരളകൗമുദി തൃശൂർ യൂണിറ്റ്,​ മാഗ്‌നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മൊബൈൽ ഫോണിനെ പോലും ബുദ്ധിപൂർവം ഉപയോഗിക്കണം. സന്തോഷമുള്ള ജീവിതമുണ്ടാകണമെങ്കിൽ അഭിരുചിയുള്ള വിഷയം തിരഞ്ഞെടുക്കണം,​ അതിലൂടെ ഇഷ്ടമുള്ള ജോലിയെടുക്കണമെന്നും അവർ പറഞ്ഞു.

കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്) എം.വി.ഐ: പി.വി. ബിജു, കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എസ്. നൗഷാദ്, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് അരുൺ പ്രസന്നൻ എന്നിവർ സംസാരിച്ചു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളും കോഴ്‌സുകളും സംബന്ധിച്ച് വിശദീകരിച്ചു. കേരളകൗമുദി കൊടുങ്ങല്ലൂർ ലേഖകൻ കെ.എം. മൈക്കിൾ നന്ദി രേഖപ്പെടുത്തി. കളക്ടർ ശിഖ സുരേന്ദ്രനും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് മെറിറ്റ് അവാർഡ് വിതരണം ചെയ്തു.

ചാ​ല​ക്കു​ടി​യി​ലെ​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 26​ലേ​ക്ക് ​മാ​റ്റി

തൃ​ശൂ​ർ​:​ ​ചാ​ല​ക്കു​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​റോ​ഡി​ലെ​ ​എ​സ്.​എ​ൻ.​ജി​ ​ഹാ​ളി​ൽ​ 22​ന് ​തി​ങ്ക​ളാ​ഴ്ച
തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ന​ട​ത്താ​നി​രു​ന്ന​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​വി​ത​ര​ണം​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​മാ​റ്റി​വ​ച്ചു.​ 26​ന് ​രാ​വി​ലെ​ 9.30​ന് ​ഇ​തേ​ ​സ്ഥ​ല​ത്താ​ണ് ​പ​രി​പാ​ടി.​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​വി​ത​ര​ണ​ച്ച​ട​ങ്ങ് ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​:​ ​കെ.​പി.​ ​ബെ​ന്നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ചാ​ല​ക്കു​ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ജാ​ൻ​സി​ ​പൗ​ലോ​സ് ​അ​ദ്ധ്യ​ക്ഷ​യാ​കും.​ ​റീ​ജ്യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ് ​(​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്)​ ​എം.​വി.​ഐ​:​ ​പി.​വി.​ ​ബി​ജു,​ ​ചാ​ല​ക്കു​ടി​ ​ജോ​യി​ന്റ് ​ആ​ർ.​ടി.​ഒ​:​ ​എ.​ആ​ർ.​ ​രാ​ജേ​ഷ്,​ ​ചാ​ല​ക്കു​ടി​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​അ​സി.​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ആ​ർ.​കെ.​ ​ര​മേ​ഷ്,​ ​ചാ​ല​ക്കു​ടി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ക്കും.
ച​ട​ങ്ങി​ൽ​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​വ​ർ​ക്കു​ള്ള​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ന​ട​ക്കും.​ ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ് ​ബി​യോ​ണ്ട് ​ദി​ ​ഡ്രീം​സ് ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ക്ലാ​സ് ​ന​യി​ക്കും.​ ​തു​ട​ർ​ന്ന് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്,​ ​മാ​ഗ്‌​ന​റ്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ഗ​ ​ഡി.​ ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ചും​ ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ ​കോ​ഴ്‌​സു​ക​ളെ​ക്കു​റി​ച്ചും​ ​ക്ലാ​സ് ​ന​യി​ക്കും.

വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​ജീ​വി​രീ​തി​ക​ളെ​ ​മി​ക​വു​റ്റ​താ​ക്കും​:​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്

വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​യു​വാ​ക്ക​ളു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ​മാ​ഗ്ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ് ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​കോ​ഴ്‌​സു​ക​ളും​ ​അ​തി​ന് ​സ​മീ​പി​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഏ​റെ​ ​പ്ര​ധാ​ന​മാ​ണെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​സ​ഹാ​യി​ക്കു​ന്ന​തി​ൽ​ ​മാ​ഗ്ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​എ​ന്നും​ ​മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ജീ​വ​നോ​ളം​ ​പ്ര​ധാ​ന​മാ​ണ് ​ക​രി​യ​ർ​:​ ​സ​രി​ഗ​ ​ഡി.​ ​മേ​നോൻ
മ​നു​ഷ്യ​ ​ജീ​വ​നോ​ളം​ ​പ്ര​ധാ​ന​മാ​ണ് ​ഓ​രോ​ ​യു​വാ​ക്ക​ളു​ടെ​യും​ ​ക​രി​യ​റെ​ന്ന് ​മാ​ഗ്ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ഗ​ ​ഡി.​ ​മേ​നോ​ൻ​ ​പ​റ​ഞ്ഞു.​ ​ക​രി​യ​റി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പാ​ളി​പ്പോ​യാ​ൽ​ ​ജീ​വി​തം​ ​ത​ന്നെ​ ​മാ​റ്റി​മ​റി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നും​ ​അ​വി​ടെ​യാ​ണ് ​മാ​ഗ്ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​പ്രാ​ധാ​ന്യ​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​യു​വാ​ക്ക​ളെ​യും​ ​നേ​രാ​യ​ ​പാ​ത​യി​ലേ​ക്ക് ​ന​യി​ക്കു​ക​യാ​ണ് ​മാ​ഗ്ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​എ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​പ്‌​ന​ങ്ങ​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​യു​വ​ത​യ്ക്കാ​ക​ട്ടെ​:​ ​ഹ​ണി​ ​പീ​താം​ബ​രൻ
കാ​ലം​ ​മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വി​ത​ ​രീ​തി​ക​ളി​ലും​ ​ചി​ന്ത​ക​ളി​ലു​മെ​ല്ലാം​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​യെ​ന്നും​ ​അ​തി​നെ​ ​ബു​ദ്ധി​പൂ​ർ​വം​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ട​ത്താ​ണ് ​ജ​വി​ത​ ​വി​ജ​യം​ ​ഉ​ണ്ടാ​വു​ക​യെ​ന്നും​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്ന​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ഹ​ണി​ ​പീ​താം​ബ​ര​ൻ​ ​പ​റ​ഞ്ഞു.

മി​ക​ച്ച​ ​ജീ​വി​തം​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​യു​വ​ത​യ്ക്കാ​ക​ട്ടെ​:​ ​പി.​എ​സ്.​ ​നൗ​ഷാ​ദ്
മി​ക​വു​റ്റ​ ​ജീ​വി​തം​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​യു​വ​ത​ ​ഉ​റ​ച്ച​ ​തീ​രു​മാ​ന​ങ്ങ​ളോ​ടെ​ ​മു​ന്നോ​ട്ട് ​പോ​ക​ണ​മെ​ന്ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​ഗ്രേ​ഡ് ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​എ​സ്.​ ​നൗ​ഷാ​ദ് ​പ​റ​ഞ്ഞു.​ ​ജീ​വി​ത​ ​വി​ജ​യ​ത്തി​ന് ​കു​റു​ക്കു​വ​ഴി​ക​ൾ​ ​ഇ​ല്ലെ​ന്ന് ​യു​വ​ത​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഓ​രോ​ ​ചു​വ​ടും​ ​ശ്ര​ദ്ധ​യോ​ടെ​:​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്
മി​ക​ച്ച​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ഓ​രോ​ ​ചു​വ​ടും​ ​ശ്ര​ദ്ധ​യോ​ടെ​ ​മു​ന്നോ​ട്ട് ​വ​യ്ക്ക​ണ​മെ​ന്ന് ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ർ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ് ​പ​റ​ഞ്ഞു.​ ​ഓ​രോ​ ​വ്യ​ക്തി​ക്കും​ ​അ​നു​യോ​ജ്യ​മാ​യ​ത് ​തി​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്ന​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട​ല്ല​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, TSR PRGRM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL