അന്നമനട: വെണ്ണൂർ - ആലത്തൂർ എസ്.എൻ.ഡി.പി ശാഖ കുടുംബസംഗമവും പഠനോപകരണ വിതരണവും
അവാർഡ് ദാനവും നടത്തി. അതിയാരത്ത് വിശ്വനാഥന്റെ വസതിയിൽ നടന്ന സംഗമം മാള യൂണിയൻ സെക്രട്ടറി സി.ഡി.ശീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.വി.ഷാനവാസ് അദ്ധ്യക്ഷനായി. മന്ത്രി ഒ.ജെ.ജനീഷ്
വിശിഷ്ടാതിഥിയായി. ഗൗരി നന്ദ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. സെക്രട്ടറി ഇ.വി.വിനീഷ്, വാർഡ് അംഗം ടി.കെ.ഗോപി, എം.വി.ശിവരാമൻ, ടി.പി.അർജുനൻ, രാധ ഗോപി, ഷൈല, ശ്രീലേഖ ദിലീപ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
