SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

കൊടുംചൂട്, ഇന്ന് ഓറഞ്ച് അലർട്ട്

heat

തൃശൂർ: ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാദ്ധ്യത, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 40 മുതൽ 41 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പാലക്കാട്ട് 40 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ഈ സമയം തൃശൂരിൽ 38 ഡിഗ്രി വരെ താപനില അനുഭവപ്പെട്ടേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ശാരീരിക അസ്വസ്ഥത അനുഭവപ്പെടാമെന്നതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL