SignIn
Kerala Kaumudi Online
Saturday, 26 September 2026 1.32 AM IST

കുപ്പിക്ക് ഗപ്പി

gappi

വിതുര: ഒഴിഞ്ഞ 10പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവന്നാൽ രണ്ട് ഗപ്പി മീനുകൾ സമ്മാനമായി കിട്ടും. ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് തൊളിക്കോട് മന്നൂർക്കോണം ഇടനില ഗവ.യു.പി സ്കൂളിലെ സ്‌കൂൾ സോഷ്യൽ സർവീസ് ക്ലബ് വിദ്യാർത്ഥികളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം, പുനസൃഷ്ടിക്കുക എന്ന ആശയം സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുപ്പിക്ക് ഗപ്പി പദ്ധതി ആവിഷ്കരിച്ചത്. കൊതുകിന്റെ ലാർവയേ നിയന്ത്രിക്കാനുള്ള ഗപ്പി മീനിന്റെ ശേഷിയാണ് സമ്മാനമായി ഈ മീനിനെതന്നെ തെരഞ്ഞെടുക്കാൻ വോളണ്ടിയർമാരെ പ്രേരിപ്പിച്ചത്.

ലഭിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് വേസ്റ്റ് ബിന്നുകൾ നിർമ്മിക്കുമെന്ന് വോളണ്ടിയർമാർ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം മന്നൂർക്കോണം വാർഡ് കൗൺസിലർ ജോയിജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എച്ച്.യുനുസ്, എസ്.എം.സി ചെയർമാൻ അശോക് കുമാർ,സീനിയർ അദ്ധ്യാപിക മേരിറോസ്,സ്കൂൾസോഷ്യൽ സർവീസ് ക്ലബ് കോ‌-ഓർഡിനേറ്റർമാരായ അശ്വതി.എ.ആർ,ചിന്നു.പി.എ എന്നിവർ പങ്കെടുത്തു. നേരത്തേ വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലും കുപ്പിക്ക് ഗപ്പി പദ്ധതി നടപ്പിലാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL