SignIn
Kerala Kaumudi Online
Saturday, 26 September 2026 1.58 AM IST

'ആശ്വാസ് 'താലൂക്ക് അദാലത്ത്

kdy1-
കൊടുവള്ളിയിൽ നടന്ന ആശ്വാസ് താലൂക്ക് അദാലത്ത്

കൊടുവള്ളി: താമരശ്ശേരി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഇളവ് അനുവദിച്ച് വായ്പാ ബാദ്ധ്യതകൾ തീർപ്പാക്കുന്നതിനായി ആശ്വാസ് താലൂക്ക് തല അദാലത്ത് സംഘടിപ്പിച്ചു. കൊടുവള്ളി സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച അദാലത്തിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലെ കൊടുവള്ളി, ഓമശ്ശേരി സർവീസ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 19 എണ്ണം തീർപ്പാക്കി. കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് തലത്തിൽ ആശ്വാസ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അദാലത്തിൽ താമരശ്ശേരി സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഹനീഫ്, സൂപ്രണ്ട്, യൂണിറ്റ് ഇൻസ്പെക്ടർമാർ, വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL