രാമനാട്ടുകര: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം പ്രകാരം ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "ഇ മെയിൽ ചാലഞ്ച് "പ്രതിഷേധം രാമനാട്ടുകരയിൽ സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ ഫറോക്ക് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ട്രഷറർ പി എം. അജ്മൽ, വൈസ് പ്രസിഡന്റ് കെ കെ വിനോദ് കുമാർ, രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ് സി ദേവൻ, സെക്രട്ടറി സന്തോഷ് കുമാർ സി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി പി പി ബഷീർ, മണ്ഡലം ട്രഷറർ ആശ റഷീദ്, മണ്ഡലം സെക്രട്ടറി നൗഷാദ് കുഞ്ഞിപ്പ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |