SignIn
Kerala Kaumudi Online
Friday, 25 September 2026 12.59 AM IST

മഹേഷ‌്‌ബാബുവിന്റെ രംഗങ്ങൾ പൂർത്തിയായി, വാരാണസി അടുത്ത മാസം പാക്കപ്പ്

sss

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും.നായകനായ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ രംഗങ്ങൾ പൂർത്തിയായി. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ്, പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങൾ ഇപ്പോൾ ഹൈദരാബാദിൽ ചിത്രീകരിക്കുന്നതെന്നാണ് വിവരം.

ആർ.ആർ.ആറിനു ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് സൂപ്പർതാരം മഹേഷ്ബാബു ആദ്യമായി പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്.രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്.

മന്ദാകിനി എന്ന കഥാപാത്രമാണ് പ്രിയങ്ക ചോപ്ര. ഇടവേളയ്ക്കുശേഷം ആണ് ബോളിവുഡ്- ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുംഭ എന്ന പ്രതിനായകനായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതി കൂടിയാണ്.1200 കോടി രൂപയാണ് ബഡ്‌ജറ്റ്. ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന വാരാണസിയുടെ റിലീസ് അടുത്ത വർഷം ഏപ്രിൽ 27നാണ്. എം.എം. കീരവാണി ആണ് ഈണം. ശ്രീദുർഗ ആർട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറിൽ കെ.എൽ. നാരായണ, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY