
ഫാന്റസിയും തമാശയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളുമായി ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ ട്രെയിലർ റിലീസ് ചെയ്തു. എസ്. എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിന്റെ മോഹൻലാലാണ് അവതരണവുമായി എത്തുന്നത് . നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം
ഒക്ടോബർ 2ന് ആഗോളതലത്തിൽപ്രദർശനത്തിന് എത്തും.സൂരി എന്ന മാജിക്കുകാരന്റെ ജീവതത്തിലേക്ക് ദിവ്യ എന്ന അത്ഭുതബാലിക എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന ട്രബിൾ ആണ് പ്രമേയം. സാറ പാലേക്കറാണ് ദിവ്യ.
ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും. ബാലാജി സുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം ,എഡിറ്റിംഗ് പ്രവീൺ ആന്റണി , സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഎസ്. എസ്. ശശാങ്ക് ,ഭാവന റിലീസ് ആണ് കേരളത്തിൽ വിതരണം.പി .ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |