
വിതരണം വേഫെറർ ഫിലിംസ്
നിവിൻ പോളി , സൂരി എന്നിവരെ പ്രധാന കഥാപാത്രമാക്കി റാം രചനയും സംവിധാനവും നിർവഹിക്കുന്ന 'യേഴു കടൽ യേഴു മലൈ' ട്രെയിലർ പുറത്തിറങ്ങി.റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ ഗംഭീരം.വേറിട്ട വേഷപ്പകർച്ചയിൽ നിവിൻ പോളി എത്തുന്നു.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന ഒരു അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പ്രമേയം. സൂരി ആണ് മറ്റൊരു പ്രധാന താരം.അഞ്ജലി ആണ് നായിക. രവി മരിയ, എൻ അഴക പെരുമാൾ എന്നിവരാണ് മറ്റു താരങ്ങൾ . 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റിച്ചിക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമ്മാണം. ഛായാഗ്രഹണം : എൻ. കെ. ഏകാമ്പരൻ, എഡിറ്റിംഗ്: മതി വി. എസ്,ഒക്ടോബർ 1 ന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |