വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'രാണബലി'. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. 'രാണബലി'യിലെ 'എൻതയ്യാ സാമി' എന്ന ഗാനത്തിന്റെ വീഡിയോ ഭാഗം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച രശ്മിക, വിജയ് ദേവരകൊണ്ടയെക്കുറിച്ച് സ്‌നേഹനിർഭരമായ കുറിപ്പും പങ്കുവച്ചു.
'അദ്ദേഹം എന്റേത് മാത്രമാണെന്നത് വിചിത്രമാണ്. എന്നിട്ടും അദ്ദേഹത്തോട് എനിക്ക് തോന്നുന്ന ക്രഷ് നിർത്താനാകുന്നില്ല' എന്നായിരുന്നു രശ്മികയുടെ കുറിപ്പ്. ഇതിന് വിജയ് നൽകിയ മറുപടിയും ശ്രദ്ധേയമായി. 'ഞാൻ ഭാഗ്യവാനാണ്. ജയമ്മയെ മിസ് ചെയ്യും. പക്ഷേ ജീവിതകാലം മുഴുവൻ നീ എന്റെ കൂടെ ഉണ്ടല്ലോ' എന്നായിരുന്നു വിജയിയുടെ പ്രതികരണം.
ചിത്രത്തിൽ വിജയ് ദേവരകൊണ്ട ശിങ്കനമല ബൊബ്ബിലി രാണബലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രശ്മിക ജയമ്മ എന്ന കഥാപാത്രമായെത്തുന്നു. രാണബലിയുടെ ഭാര്യയാണ് ജയമ്മ. 1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിൽ റായലസീമയിൽ നടന്ന അധികാരപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാർ അനുഭവിച്ച ദുരിതങ്ങളിലേക്കും ക്ഷാമത്തിന്റെ അനന്തരഫലങ്ങളുമാണ് ചിത്രം വിരൽചൂണ്ടുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന.
രാഹുൽ സാംകൃത്യായൻ സംവിധാനം ചെയ്യുന്ന രണബലി ബിഗ് ബഡ്‌ജറ്റിലാണ് ഒരുക്കുന്നത്. 2026 ഒക്ടോബർ 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
Vijay Deverakonda and Rashmika Mandanna, who reunite for the upcoming historical drama Ranabaali, have caught fans’ attention with their affectionate social media exchange.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |