SignIn
Kerala Kaumudi Online
Saturday, 26 September 2026 2.26 AM IST

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കം

തിരുവനന്തപുരം: അഞ്ച് നാൾ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി.

മേളയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ച 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭ്യമാക്കാൻ പരിശ്രമം തുടരുകയാണെന്ന് മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. ഓസ്‌കാർ യോഗ്യതയ്ക്കായി അംഗീകാരമുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ. അതിനാലാണ് ഓസ്‌കാർ എൻട്രി മുന്നിൽകണ്ടാണ് ഈ മേള സെപ്തംബറിൽ തന്നെ നടത്താൻ തീരുമാനിച്ചത്. ഈ മേളയിൽ പ്രതിനിധികളായെത്തിയവർ പിന്നീട് സംവിധായകരായി തങ്ങളുടെ ചിത്രങ്ങളുമായി ഇവിടേക്ക് എത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.

മേളയുടെ ഡെയിലി ബുള്ളറ്റിൻ പ്രകാശനം നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൺ രുചിർ ജോഷിയിൽ നിന്ന് ജൂറി നോൺ ഫിക്ഷൻ അംഗമായ ലിപിക സിംഗ് ധാരായി ഏറ്റുവാങ്ങി. ഫെസ്റ്റിവൽ കാറ്റലോഗ് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് നോൺ ഫിക്ഷൻ ജൂറി അംഗമായ മൃൺമയി ലഗു ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാഡമി ഫെലോഷിപ്പിന് അർഹമായ പുസ്തകങ്ങളുടെ പ്രകാശനം ജൂറി നോൺ ഫിക്ഷൻ അംഗമായ സഞ്ജു സുരേന്ദ്രൻ നിർവഹിച്ചു. ശ്രീദേവി.പി എഴുതിയ തിരയാട്ടം, അജിത് കുമാർ എ.എസ് എഴുതിയ സിനിമയെ കേൾക്കുമ്പോൾ, വിദ്യ മുകുന്ദൻ എഴുതിയ വേഷങ്ങളുടെ ദൃശ്യഭാഷ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ.കെ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL