SignIn
Kerala Kaumudi Online
Saturday, 26 September 2026 2.54 AM IST

അരുവിക്കര മഞ്ചവിളാകം റോഡ് അപകടാവസ്ഥയിൽ

36

ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അരുവിക്കര കുളക്കടവ് -തെങ്ങുവിളക്കുഴി മഞ്ചവിളാകം റോഡ് അപകടാവസ്ഥയിൽ. 2019ലാണ് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തത്. ബണ്ട് റോഡിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനും മാറിപ്പോയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.

ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി സൂചനാ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. അതുവഴിയുള്ള സഞ്ചാരം നിയന്ത്രിക്കാൻ പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ തയ്യാറായിട്ടുമില്ല. പ്രദേശവാസികൾ റോഡിന്റ പാർശ്വഭാഗത്തേക്ക് വാഹനങ്ങൾ നീങ്ങാതിരിക്കാൻ തടിക്കഷ്ണങ്ങൾ എടുത്തിട്ടിട്ടുള്ളതൊഴികെ ഒരു സുരക്ഷാ മുൻകരുതലും ഒരുക്കിയിട്ടില്ല. അടിയന്തരമായി കോൺക്രീറ്റിന് അടിവശത്ത് മണ്ണ് നിറച്ച് പാർശ്വഭിത്തി കെട്ടി ഉറപ്പിച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകാും.

കോൺഗ്രീറ്റ് റോഡിന് അടിത്തറയില്ല

ദീർഘമായ പാലത്തിന് സമാനമായിട്ടാണ് ഇപ്പോൾ ഈ റോഡ് സ്ഥിതിചെയ്യുന്നത്. പാലം നിർമ്മിക്കുമ്പോൾ പാലത്തിന് അടിവശത്ത് കമ്പി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നതിന് പകരം മൺഭിത്തിയുടെ പുറത്ത് ബലമായി കോൺക്രീറ്റ് ചെയ്‌തതുകൊണ്ടാണ് ഇതുവരെയും അപകടം ഉണ്ടാകാത്തത്. വേഗത്തിൽ തന്നെ പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വീകരിച്ചില്ലായെങ്കിൽ കോൺക്രീറ്റ് റോഡ് തകർന്ന് വൻ ദുരന്തമുണ്ടാകുമെന്നുറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL