
തിരുവനന്തപുരം : മെച്ചപ്പെട്ട ഫിസിയോതെറാപ്പി സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് (ഐ.എ.പി) കേരള ഘടകത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. കവടിയാർ ഹോട്ടൽ വിൻസർ രാജധാനിയിൽ നടന്ന ചടങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീജിത്ത് എം.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ.ജിം ഗോപാലകൃഷ്ണൻ, ട്രഷറർ ഡോ.ബൈജു വി.ജയകുമാർ, വുമൺ സെൽ കോഓർഡിനേറ്റർ ഡോ.ജയശ്രീ കൃഷ്ണ, ബ്രാഞ്ച് കോഓർഡിനേറ്റർ ഡോ.ഹരി എം.കൃഷ്ണൻ, ഡോ.സുബിൻ സോളമൻ, ഡോ.ബിപിൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |