
തിരുവനന്തപുരം:ടി.നാരായണൻ സ്മരണിക ‘അണയാത്ത ജ്യോതിസ്’ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത പ്രകാശനം ചെയ്തു. ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും’ എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി.രാമകൃഷ്ണൻ പ്രഭാഷണം നടത്തി.ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതി സെക്രട്ടറി എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ്.സന്ദീപ് സ്മരണിക ഏറ്റുവാങ്ങി.ആർ.പാർവതീദേവി പുസ്തകം പരിചയപ്പെടുത്തി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി,സി.ജി.പി.എ സംസ്ഥാന സെക്രട്ടറി വി.ശ്രീകുമാർ,എൻ.സുകന്യ,അഡ്വ.ടി.ഗീനാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |