തിരുവനന്തപുരം: ആത്മസൂത്ര പബ്ലിഷിംഗ് ഹൗസ് സംഘടിപ്പിച്ച ‘അക്ഷരദീപം കാവ്യ പുരസ്കാരം 2026’ വിതരണവും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഓണാഘോഷ പരിപാടികളും വെള്ളയമ്പലത്തുള്ള ആത്മസൂത്ര കോർപ്പറേറ്റ് ഓഫീസിൽ പ്രൗഢഗംഭീരമായി നടന്നു.
ചടങ്ങിൽ ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജീവ് ശങ്കർ സ്വാഗതം ആശംസിച്ചു. പ്രശസ്‌ത എഴുത്തുകാരനും മാദ്ധ്യമ ഗവേഷകനുമായ ഡോ. എം വി തോമസ് അക്ഷരദീപം കാവ്യ പുരസ്‌കാര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അക്ഷരങ്ങളിലൂടെ ഹൃദയങ്ങളെ തൊടുന്ന കവിതകൾക്ക് നൽകിയ ആദരവിൽ: ഒന്നാം സ്ഥാനം: ഗോപിക മോനി, രണ്ടാം സ്ഥാനം: രാജലക്ഷ്‌മി എൻ, മൂന്നാം സ്ഥാനം: സന്ധ്യ ശ്രീ ശങ്കര എന്നിവർ അർഹരായി. വിജയികൾക്കുള്ള പ്രശസ്തിപത്രം ആത്മസൂത്ര മാനേജിംഗ് ഡയറക്‌ടറും എഴുത്തുകാരിയുമായ സിന്ധു നന്ദകുമാർ വിതരണം ചെയ്തു. തുടർന്ന് ചടങ്ങിൽ സിന്ധു നന്ദകുമാർ അദ്ധ്യക്ഷത വഹിക്കുകയും ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങിൽ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് ഗ്രീഷ്മ ലിറ്റൺ, ആത്മസൂത്ര പ്രൊഡക്ഷൻ ഹെഡ് വിനോദ്, ബി സൊല്യൂഷൻസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ജയകൃഷ്ണൻ, എച്ച് ആർ ഹെഡ് വിജയ് വിക്ടർ, അക്കൗണ്ട്സ് ഹെഡ് ജോയി അനിൽ എന്നിവരും വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് വർഷ, മീര, മാക്സ്മിൻ, ഗായത്രി, ജയിൻ, ഗോവിന്ദ്, കാർത്തിക്, ആദിത്യൻ, പ്രീത, ശരണ്യ എന്നിവരും ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികളും ആവേശകരമായ ഓണക്കളികളും ആഘോഷത്തിന് മാറ്റുകൂട്ടി.
The Aksharadeepam Kavya Puraskaram 2026 was presented at Athmasoothra Publishing House’s corporate office in Thiruvananthapuram. Gopika Moni won first place, followed by Rajalakshmi N and Sandhya Sree Shankar. The event also featured Onam celebrations, cultural programmes, traditional games and an Onam feast for employees and students.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |