വള്ളിക്കുന്ന് : സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ 'ഭൂദാനം ശ്രേഷ്ഠ ദാനം' പദ്ധതി പ്രകാരമുള്ള ഭൂമികൈമാറ്റവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗോവ മുൻ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തുകയും പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ എൻ.വി. സുബ്രഹ്മണ്യനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുഖ്യ രക്ഷാധികാരി കെ.മോഹൻദാസ്,ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ,ആർ.എസ്.എസ്. വിഭാഗ് കാര്യവാഹക് വിശ്വനാഥൻ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ.വാസു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |