കൊല്ലം: ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സംരക്ഷണവും പിന്തുണയും ഉറപ്പാക്കാൻ നടപ്പാക്കുന്ന 'അൻപ് വീട്' പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. ഭിന്നശേഷി മേഖലയിൽ പ്രവർത്തന പരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, റെസിഡൻഷ്യൽ സൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ജില്ലാ സാമൂഹികനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം 691013 എന്ന വിലാസത്തിലോ dsjosjdklm@gmail.com മുഖേനയോ ആഗസ്റ്റ് 31നകം അപേക്ഷിക്കണം. ഫോൺ: 0474 2790971.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |