SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.22 AM IST

അടിമാലി യൂണിയൻ ഓണാഘോഷം ഓണനിലാവ്- 2026

sndp
എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനിൽ 'ഓണനിലാവ്- 2026

അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനിലെ ഓണാഘോഷം 'ഓണനിലാവ്- 2026" യൂണിയൻ കൺവീനർ അഡ്വ. പ്രതീഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. തുടർന്ന് 27 ശാഖകളിൽ നിന്നുമായി 27 തരം വിഭവങ്ങളോടെയുള്ള ഓണസദ്യയും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ മോഹനൻ ആനച്ചാൽ, ചന്ദ്രൻ മുതിരപ്പുഴ, ദീപു മരക്കാനം, യൂണിയൻ യൂത്ത്മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, കുമാരി, കുമാര സംഘം യൂണിയൻ പ്രവർത്തകർ, 27 ശാഖകളിലെ ശാഖാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, യൂത്ത്മൂവ്‌മെന്റ് വനിതാസംഘം കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL