SignIn
Kerala Kaumudi Online
Monday, 24 August 2026 3.59 AM IST

തിരുവനന്തപുരം ടു മംഗലാപുരം യാത്ര നാല് മണിക്കൂറിൽ? 160 കിലോ മീറ്ററിൽ 'പറക്കും', വേഗപ്പാതയ്ക്കായി സർക്കാർ

high-speed-rail
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മണിക്കൂറിൽ 160 കി.മി വേഗതയുള്ള അതിവേഗപാതയുടെ സർവേക്ക് റെയിൽവേ അനുമതി നൽകിയതോടെ, അതിവേഗറെയിലിന് ശ്രമിക്കാതെ റെയിൽവേയുമായി ചേർന്ന് തിരുവനന്തപുരം-മംഗളൂരു വേഗപ്പാതയ്ക്കായി സർക്കാർ നീക്കം. 633കി.മി ദൈർഘ്യമുള്ള മൂന്നാം പാതയുടെ വേഗം 160 കിലോമീറ്ററാണ്. 7 റീച്ചുകളിലായി പദ്ധതി നടപ്പാക്കാനാണ് സർവേ. റെയിൽവേയുമായി സർക്കാർ സഹകരിക്കും.

സിൽവർലൈൻ ഉപേക്ഷിച്ചതോടെ, 160 കി.മി വേഗമുള്ള തിരുവനന്തപുരം-കണ്ണൂർ എലിവേറ്റഡ് റെയിലിന്റെ പദ്ധതിരേഖ ഇ. ശ്രീധരൻ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് പാരിസ്ഥിതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. മംഗളൂരു-ഷൊർണൂർ, കോയമ്പത്തൂർ-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗർകോവിൽ, തുറവൂർ-അമ്പലപ്പുഴ റീച്ചുകളിൽ വേഗം 160 കിലോ മീറ്ററാക്കാനുള്ള സർവേക്കാണ് അനുമതി.

ബ്രോഡ്ഗേജിലാണ് പാതകൾ. റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്ന 350 കി.മി വേഗമുള്ള ചെന്നൈ-ബംഗളൂരു, ബംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് പാതകളിലേക്ക് ബന്ധിപ്പിക്കാനുമാവും.

നിലവിൽ കൊല്ലം-കോട്ടയം, കോട്ടയം-എറണാകുളം, ഷൊർണൂർ-മംഗളൂരു സെക്ഷനുകളിൽ 110 കി.മി വരെ വേഗത്തിലോടാനാവും. കൊല്ലം-തിരുവനന്തപുരം പാതയിൽ 100 കിലോമീറ്ററിൽ താഴെയാണ് വേഗം. ട്രാക്കുകൾ ശക്തിപ്പെടുത്തിയും സിഗ്നലുകൾ നവീകരിച്ചും വേഗത 130 കിലോമീറ്ററാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന മംഗളൂരു-ഷൊർണൂർ മൂന്നും നാലും പാതകളിലും എറണാകുളം-കോട്ടയം-തിരുവനന്തപുരം-നാഗർകോവിൽ മൂന്നാം പാതയിലും 160 കിലോ മീറ്റർ വേഗമാണ് ലക്ഷ്യമിടുന്നത്. ഈസാഹചര്യത്തിൽ സ്വന്തംനിലയിൽ അതിവേഗറെയിലുമായി മുന്നോട്ടു പോയാൽ കേന്ദ്രാനുമതി ലഭിക്കുമെന്നുറപ്പില്ല, അധികച്ചെലവുമാണ്.


വേഗപ്പാതകൾ: രാജ്യത്ത് 80.6ശതമാനം
130 കിലോമീറ്ററിന് മുകളിൽ വേഗതയുള്ളവ:

22.2 ശതമാനം ( 23,477 കി.മി).

110 മുതൽ 130 കി.മി വരെ വേഗത്തിലോടാൻ കഴിയുന്നവ:

58.4 ശതമാനം (61,711കി.മി)

110 കിലോ മീറ്ററിന് താഴെ വേഗതയുള്ളത്: 19.4ശതമാനം


വിഴിഞ്ഞത്തിനും ഗുണമാകും
റെയിൽവേയുടെ വേഗതപ്പാതയിലൂടെ കാർഗോ ട്രെയിനുകളുമോടിക്കാം.

കണ്ടെയ്നറുകളിൽ ചരക്കുനീക്കത്തിനുള്ള റോ-റോ സംവിധാനം വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണമാവും.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഗോ വേഗത്തിലെത്തിക്കുന്നത് കയറ്റുമതിക്കും മെച്ചമാണ്. വിഴിഞ്ഞത്തിന് രാജ്യമാകെ റെയിൽ കണക്ടിവിറ്റി ഉറപ്പിക്കാനുമാവും.

English Summary

Kerala has abandoned independent high-speed rail projects, including Silverline, and now collaborates with Indian Railways for a 633 km Thiruvananthapuram-Mangaluru fast track. A survey for this 160 km/h third line has been approved. This broad gauge project aims to upgrade tracks, enhance connectivity, and benefit cargo operations, particularly for Vizhinjam port.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM MANGALURU RAIL CORRIDOR, 160 KMPH RAIL KERALA, KERALA SEMI HIGH SPEED RAIL, THIRUVANANTHAPURAM MANGALURU RAILWAY, KERALA RAILWAY PROJECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA