കുന്ദമംഗലം: മുക്കിലും മൂലയിലും പൊലീസിന്റെ കണ്ണുകളുണ്ട്. കോഴിക്കോട്ട് ലഹരി ഇടപാടുകളുണ്ടെങ്കിൽ അതിലെ കണ്ണികളെയെല്ലാം തൂഫാനാക്കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയാണ്. അതിനെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപ്പറേഷൻ തൂഫാനിലൂടെ പ്രാവർത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ റസാഖ് എം.എൽ.എക്ക് കൈമാറി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം, ലഹരിക്കെതിരായ വൺ മില്യൺ ഗോൾ ക്യാമ്പയിനിന്റെയും എജ്യൂ കാർണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു. എം എ റസാഖ് എം.എൽ.എ അദ്ധ്യക്ഷനായി. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി. അഡ്വ. കെ പ്രവീൺകുമാർ എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, വാർഡ് മെമ്പർ വി അനിൽകുമാർ, നോർത്ത് സോൺ ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി, മുൻ എം.എൽ.എ യു.സി രാമൻ, എ.ഇ.ഒമാരായ കെ രാജീവ്, ഷംജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |