SignIn
Kerala Kaumudi Online
Sunday, 21 June 2026 6.56 PM IST

സെമിനാർ സംഘടിപ്പിച്ചു

a

വൈക്കം: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ വൈക്കം മണ്ഡലം കമ്മറ്റിയുടെ 'ആരോഗ്യജീവിതത്തിന് പ്രകൃതി കൃഷി' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് കെ.ഇ.മണിയൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക കേന്ദ്രം ജില്ലാപ്രസിഡന്റ് എം.കുര്യൻ ക്ലാസ് എടുത്തു. സംഘടനയിലെ അംഗമായ കെ.എസ് തങ്കച്ചിയുടേയും കെ.കെ.ശിവദാസന്റേയും മകൻ ഇന്ത്യൻ ഇൻസ്റ്ര്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എസ്.അൻസീതിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വി.ലക്ഷ്മണൻ, എൻ.ശ്രീകുമാർ, എം.ടി.ബാബുരാജ് ,വി.എൻ ജോൺ, കെ.വി.പ്രകാശൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL