
വൈക്കം : ജില്ലയിലെ സി.പി.എമ്മിന്റെ ആദ്യകാല സംഘാടകരിൽ പ്രമുഖൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടിവ് അംഗം, മികച്ച സഹകാരി എന്നി നിലകളിൽ മികവ് തെളിയിച്ച വി.കെ ഗോപിനാഥന്റെ പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ രഞ്ജിത്ത്, കെ.കെ ശശികുമാർ, നാടക പ്രവർത്തകൻ പ്രദീപ് മാളവിക, സി.പി ജയരാജ്, പി.ഹരിദാസ്, ടി.ടി സെബാസ്റ്റ്യൻ എം.സുജിൻ, കവിത റെജി, ബിനു അജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |