കൊല്ലം: ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തോണിന്റെ അഞ്ചാമത് എഡിഷൻ കിംസ് ഹെൽത്ത് ഡി.ബി മാരത്തോൺ ജൂലായ് 11, 12 തീയതികളിൽ ആശ്രാമത്ത് നടക്കും. നാലായിരത്തോളം കായിക പ്രേമികൾ പങ്കെടുക്കും. ഇതുവരെ 2000 പേർ രജിസ്റ്റർ ചെയ്തു. പങ്കെടുക്കുന്നവർക്ക് ലോക നിലവാരമുള്ള ടീ ഷർട്ട്, മെഡൽ, സർട്ടിഫിക്കറ്റ്, ബ്രേക്ക് ഫാസ്റ്റ് എന്നിവ നൽകും. മാരത്തോൺ ടീ ഷർട്ടിന്റെ പ്രകാശനം കളക്ടർ ആനി ജൂല തോമസ് നിർവഹിച്ചു. പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഫാ.ഫെർഡിനന്റ് പീറ്റർ, ഡോ.പ്രിൻസ്, അലൻ, വിജയരാജ്, സോൾസ് ഒഫ് കൊല്ലം പ്രസിഡന്റ് പി.കെ.പ്രവീൺ, സെക്രട്ടറി രാജു രാഘവൻ, ട്രഷറർ സി.എൽ.ഉണ്ണി എന്നിവർ പങ്കെടുത്തു. dbmkollam.com എന്ന സൈറ്റിൽ മാരത്തോൺ രജിസ്റ്റർ ചെയ്യാം. ഫോൺ: 9074963129.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |