കൊല്ലം: സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് (അണ്ടർ 15, 17) 23 മുതൽ 27 വരെ പുത്തൻകുളം ഇസ്യാൻ സ്പോർട്സ് സിറ്റിയിൽ നടക്കും. 620 മാച്ചുകളിലായി 14 ജില്ലകളിൽ നിന്നുള്ള 500 താരങ്ങൾ പങ്കെടുക്കും. ബി.ബി.ഗോപകുമാർ എം.എൽ.എ മുഖ്യ രക്ഷാധികാരിയും ധീരജ് രവി ഓർഗനൈസിംഗ് സെക്രട്ടറിയുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളുൾപ്പടെ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം.ഷാജഹാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ദേവലോകം, ബിനുരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |