SignIn
Kerala Kaumudi Online
Sunday, 21 June 2026 6.53 PM IST

​കുളത്തൂപ്പുഴയിൽ വൃദ്ധയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം

ty
കിണറ്റിലെ വെള്ളം വിദഗ്ധ പരിശോധനകൾക്കായി ശേഖരിക്കുന്നു

കൊല്ലം: കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശിനിയായ ഷീല വിലാസത്തിൽ ചന്ദ്രികയ്ക്കാണ് രോഗം ബാധിച്ചത്. കഠിനമായ പനിയെ തുടർന്ന് ഇവരെ ആദ്യം കുളത്തൂപ്പുഴ സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രികയ്ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സാധാരണ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ നിന്നാണ് അമീബകൾ ശരീരത്തിൽ പ്രവേശിക്കാറുള്ളത്. രോഗവിവരമറിഞ്ഞതിനെ തുടർന്ന് കുളത്തൂപ്പുഴയിലെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ കിണറ്റിലെ വെള്ളം വിദഗ്ദ്ധ പരിശോധനകൾക്ക് ലാബിലേക്ക് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL