SignIn
Kerala Kaumudi Online
Monday, 15 June 2026 2.23 PM IST

അതിജീവനത്തിന്റെ വാകമരം സ്‌കൂൾ വളപ്പിൽ നട്ട് വിദ്യാർത്ഥികൾ

photo
കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂളിലെ വിവിധ യൂണിറ്റുകളിലെ കുട്ടികളും അധ്യാപകരും ചേർന്ന് അതിജീവനത്തിന്റെ വാകമരം സ്കൂൾ വളപ്പിലേക്ക് മാറ്റിനട്ടപ്പോൾ.

കരുനാഗപ്പളി: അതിജീവനത്തിന്റെ വാകമരം സ്‌കൂൾ വളപ്പിൽ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ച് ജോൺ എഫ് കെന്നഡി സ്‌കൂളിലെ കുട്ടികൾ. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ആയിരത്തി അഞ്ഞൂറോളം മരങ്ങളാണ് കരുനാഗപ്പള്ളിക്ക് നഷ്ടമായത് . തിരക്കിൽ അതിജീവിച്ച് വന്ന വാകമരം പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ വളപ്പിലേക്ക് മാറ്റി നട്ട് മാതൃകയാവുകയാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ്,സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി, എസ്.പി.സി , ജെ.ആർ.സി യൂണിറ്റിലെ കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് മരം സ്‌കൂൾ വളപ്പിലേക്ക് മാറ്റി നട്ടത്. മാനേജർ മായ ശ്രീകുമാർ ഹെഡ് മിസ്ട്രസ് മീര സിറിൾ പരിസ്‌ഥിതി കോ- ഓർഡിനേറ്റർ സുധീർ ഗുരുകുലം, സിനോ പി.ബാബു, അൻസർ ചിറ്റുമൂല, ശ്യാം കുമാർ, ഗോകുൽ ജയചന്ദ്രൻ , ശ്രീരാഗ് പതാരം, ഹാഫിസ് വെട്ടത്തേരിൽ, ഷിഹാസ് തേവലക്കര , ആർ.അക്ഷയ് , കുര്യൻ എ.വൈദ്യൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL