
കൊച്ചി: രോഗങ്ങളോ പരിക്കുകളോ മൂലം പ്രയാസപ്പെടുന്ന രോഗികൾക്ക് ചലനശേഷിയും സ്വയംപര്യാപ്തതയും ആത്മവിശ്വാസവും തിരികെ നൽകാൻ അഡ്വാൻസ്ഡ് ന്യൂറോ റീഹാബ് സെന്റർ ആസ്റ്റർ മെഡ്സിറ്റിയിൽ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റർ മെഡ്സിറ്റി സി.ഒ.ഒ ഡോ. ശുഹൈബ് ഖാദർ, ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. സക്കറിയ ടി. സക്കറിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |