SignIn
Kerala Kaumudi Online
Monday, 25 May 2026 12.06 PM IST

വേനൽച്ചൂട്: സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും ജാഗ്രതൈ!

ആലപ്പുഴ: വേനൽ കടുത്തതോടെ, സ്ഥാനാർത്ഥികൾക്കും പ്രചാരകർക്കും ഉദ്യോഗസ്ഥർക്കും ജാഗ്രതാനിർദേശവുമായി ആരോഗ്യ വകുപ്പ്. നിർജലീകരണ സാദ്ധ്യത കൂടുതലായതിനാൽ ദാഹമില്ലെങ്കിലും ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. കരിക്കിൻ വെള്ളം, സംഭാരം, നാരങ്ങ വെള്ളം, ഒ.ആർ.എസ് തുടങ്ങിയ പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ചായ ,കാപ്പി, കാർബണേറ്റഡ് ലഘു പാനീയങ്ങൾ, കൃത്രിമ പാനീയങ്ങൾ,മദ്യം എന്നിവ ഒഴിവാക്കുക. ശുദ്ധത, ഗുണനിലവാരം എന്നിവ ഉറപ്പില്ലെങ്കിൽ പാനീയങ്ങളിൽ ഐസ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുത്.പുറത്തിറങ്ങുമ്പോൾ കുട,തൊപ്പി, പാദരക്ഷ എന്നിവ ധരിക്കുക. തലകറക്കം, കഠിനമായ ക്ഷീണം,പേശിവലിവ്, നാഡിമിടിപ്പ് ലക്ഷണങ്ങൾ ഉണ്ടായാൽ തണലിലേക്ക് മാറി ശരീരം തണുപ്പിക്കാനും വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം. അസ്വാസ്ഥ്യങ്ങൾ തുടർന്നാൽ വൈദ്യ സഹായം തേടുക.
പൊതുസമ്മേളനങ്ങളിൽ തണലിടങ്ങളും ശുദ്ധജലവും ഉറപ്പാക്കുക.

പഴവർഗങ്ങൾ ശുദ്ധ ജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക.
തണ്ണിമത്തൻ പോലെ തോടുള്ള പഴങ്ങൾ കഴുകി ഉപയോഗിക്കുക. രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ , ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.


ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്

സ്ഥിരം മരുന്നുകൾ മുടങ്ങരുത്. കൃത്യസമയത്ത് ആഹാരം കഴിക്കുക.

ചികിത്സാ വിവരങ്ങൾ, മരുന്നുകൾ, ഇൻസുലിൻ ഡോസ് എന്നിവ കരുതുക.
 കുഴഞ്ഞുവീഴൽ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കുക.
ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ പോലും അവഗണിക്കരുത്.
മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കുക.

 അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പർ പോക്കറ്റ്/പേഴ്സിൽ കരുതുക.
 പാമ്പു-പട്ടി കടി പോലെ ജന്തുക്കളിൽ നിന്ന് ഉണ്ടാകാവുന്ന അപകടങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക.

 പോളിംഗ് സാമഗ്രിവിതരണ സ്വീകരണ കേന്ദ്രങ്ങളിൽ മെഡിക്കൽ ടീമുണ്ടാകും.108 ആംബുലൻസ് സേവനം ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL