SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 AM IST

മട്ടന്‍ പാകം ചെയ്യുമ്പോള്‍ ഉള്ളിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

mutton

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവത്തില്‍ ഒന്നായിരിക്കും മട്ടന്‍ എന്നതില്‍ തര്‍ക്കമില്ല. നല്ല മട്ടന്‍ കിട്ടുന്ന സ്ഥലം തേടി പോകുകയും അതിനായി എത്ര ദൂരം യാത്ര ചെയ്യാന്‍ പോലും മടിയില്ലാത്തവരുമായ ഭക്ഷണപ്രേമികളെ നമുക്ക് ചുറ്റും കാണാനും കഴിയും. മറ്റ് ഇറച്ചി വിഭവങ്ങള്‍ പോലെ തന്നെ മട്ടന്‍ പാകം ചെയ്യുമ്പോഴും ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് സവാളയോ അല്ലെങ്കില്‍ ചെറിയ ഉള്ളിയോ. എന്നാല്‍ മട്ടന്‍ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ ചേര്‍ക്കേണ്ട സവാളയുടെ കാര്യത്തില്‍ കൃത്യമായ അളവുണ്ട്. ഇത് പാലിച്ചാണ് പാകം ചെയ്യുന്നതെങ്കില്‍ മട്ടന്റെ സ്വാദ് ഇരട്ടിയാകും.

ഒരു കിലോ മട്ടന്‍ പാകം ചെയ്യുകയാണെങ്കില്‍ ചേര്‍ക്കേണ്ട സവാളയുടെ കണക്ക് എങ്ങനെയാണ്. സാധാരണയായി ഒരു കിലോ മട്ടനുണ്ടാക്കാന്‍ 300 മുതല്‍ 400 ഗ്രാം വരെ ഉള്ളി മതിയാകും. കറിക്ക് അല്‍പ്പം കട്ടിയും ഗ്രേവിയും ആവശ്യമാണെങ്കില്‍ അല്‍പ്പം കൂടി സവാളയുടെ അളവ് കൂട്ടുന്നത് നന്നാകും. ബിരിയാണിയാണ് പാകം ചെയ്യുന്നതെങ്കില്‍ ഒരു കിലോയ്ക്ക് നാല് സവാള വരെ ഉപയോഗിക്കാം. ഉള്ളി വറുക്കുമ്പോള്‍ നല്ല ബ്രൗണ്‍ നിറം കിട്ടുന്നത് വരെ വഴറ്റിയാല്‍ അത് കറിയുടെ സ്വാദ് കൂട്ടും.

മട്ടന്‍ പാകം ചെയ്യുമ്പോള്‍ ഉള്ളിയുടെ അളവ് കുറഞ്ഞാല്‍ അത് കറിയുടെ തിളക്കം ഇല്ലാതാക്കുകയും സ്വാദ് കുറയുന്നതിന് കാരണമാകുകയും ചെയ്യും. അതുപോലെ തന്നെ ഉള്ളിയുടെ അളവ് കൂടിയാലും പ്രശ്‌നമാണ്. ഇത് കറിക്ക് മധുരം കൂടുന്നതിന് കാരണമാകും. ചെറിയ ഉള്ളിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കിലോ മട്ടന് 250 ഗ്രാം എന്ന കണക്കില്‍ ചേര്‍ക്കുന്നതാകും നല്ലത്. ഉള്ളിയുടെ അളവ് മട്ടന്‍ കറി, ബിരിയാണി, റോസ്റ്റ് എന്നതില്‍ ഏതാണ് പാകം ചെയ്യുന്നത് എന്നതിനെ അനുസരിച്ച് മാറ്റിക്കൊടുക്കുന്നത് സ്വാദ് കൂട്ടാന്‍ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY