SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.45 AM IST

ഇത് വീടുകളിൽ നി‌ർബന്ധമായും ഉണ്ടായിരിക്കേണ്ട സാധനം! സീക്രട്ട് കൂട്ടുമായി ഷെഫ്

green-chilly-sauce

ഇൻഡോ-ചൈനീസ് വിഭവങ്ങൾക്ക് ഇന്ന് മലയാളികൾക്കിടയിൽ പ്രിയമേറുകയാണ്. അത്തരം വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് ഗ്രീൻ ചില്ലി സോസ്. പൊതുവെ വീടുകളിൽ കുട്ടികൾക്കായും മറ്റും ഇത്തരം ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുമ്പോൾ സൂപ്പ‌ർമാർക്കറ്റുകളിൽ നിന്നും വലിയ വിലകൊടുത്തു വാങ്ങിയ ഗ്രീൻ ചില്ലി സോസാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി അതുവേണ്ട. എളുപ്പത്തിലും രുചികരവുമായി ഗ്രീൻ ചില്ലി സോസ് വീട്ടിൽ തന്നെ തയ്യാറാക്കാം. പ്രശസ്ത സെലിബ്രിറ്റി ഷെഫും മാസ്റ്റർ ഷെഫ് ഇന്ത്യ ജഡ്ജുമായ കുനാൽ കപൂറാണ് എങ്ങനെ വീട്ടിൽ ഗ്രീൻ ചില്ലി സോസ് തയ്യാറാക്കാമെന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ

  • പച്ചമുളക് - 200 ഗ്രാം
  • ഉരുളക്കിഴങ്ങ് (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
  • വെളുത്തുള്ളി - 10 മുതൽ 12 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • മല്ലി - 2 ടേബിൾ സ്പൂൺ
  • വിനാഗിരി - 1 കപ്പ്
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • വെള്ളം - 1.2 ലിറ്റർ
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കണം. ഇതിലേക്ക് വിനാഗിരി, വെളുത്തുള്ളി, ഇഞ്ചി, മല്ലി, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർക്കണം. ഇതിലേക്ക് നന്നായി കഴുകി ചെറുതായി അരിഞ്ഞ പച്ചമുളകും ചേർത്ത് പാത്രം മൂടിവയ്ക്കാം. ഉരുളക്കിഴങ്ങ് നന്നായി വെന്തുവരുന്നതുവരെ തിളപ്പിക്കണം. വെന്തതിനു ശേഷം അടുപ്പിൽ നിന്ന് ഇറക്കി ഇത് ചൂടാറാൻ വയ്ക്കണം. ശേഷം ചൂടാറിയ മിശ്രിതം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഈ പേസ്റ്റ് വീണ്ടും ഒരു പാത്രത്തിലേക്ക് ഒഴിച്ച് ചെറുതായി ഒന്നു തിളപ്പിച്ചെടുക്കാം. ഇതോടെ സ്വാദിഷ്ടമായ ഗ്രീൻ ചില്ലി സോസ് റെഡി. ചൂടാറിയ ശേഷം ഇതിനെ ഗ്ലാസ് ജാറിലേയ്ക്ക് മാറ്റണം. രണ്ട് മാസത്തോളം കേടുകൂടാതെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN CHILLI SAUCE, RECIPE, FOODRECIPE, FOOD, COOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY