മഴക്കാലത്തെ ഭക്ഷണത്തിൽ വേണം അതീവശ്രദ്ധ; ഒഴിവാക്കേണ്ടത് ഇവ
1 MIN READ PUBLISHED: JUNE 06, 2026 04:08 PM IST | UPDATED: JUNE 06, 2026 09:09 PM IST
കേരളം ശക്തമായൊരു മഴക്കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. പലവിധ അസുഖങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സമയം കൂടിയാണിത്. അതിനാൽതന്നെ ഭക്ഷണം, ആരോഗ്യം എന്നിവയിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മഴക്കാലത്ത് ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.
വേവിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
മഴക്കാലത്ത് കഞ്ഞി കുടിക്കുന്നതാണ് ഏറ്റവും അഭികാമ്യം.
പഴയ നെല്ലുകുത്തിയ അരി കൊണ്ടുണ്ടാക്കിയ കഞ്ഞിയോ ചോറോ നെയ്യിൽ വറുത്ത പരിപ്പുകറിയുമായി സേവിക്കുന്നതാണ് മഴക്കാലത്ത് ഉത്തമമെന്ന് ആയുർവേദത്തിൽ പറയുന്നു.
മാംസ സൂപ്പും മാംസംകൊണ്ടുള്ള കറികളും നല്ലതാണ്.
ഭക്ഷണം ചെറുചൂടോടെ വേണം കഴിക്കാൻ.
മഴക്കാലത്ത് ലഘുഭക്ഷണമാണ് മികച്ചത്.
തേൻ ചേർത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളും മഴക്കാലത്ത് നല്ലതാണ്.
ചെന്നെല്ല്, നവരനെല്ല്, ഗോതമ്പ്, യവം, ചെറുപയർ, പടോലം, നെല്ലിക്ക, മുന്തിരിങ്ങ എന്നിവയും മഴക്കാലത്ത് മികച്ചവയാണ്.
മാംസ സൂപ്പിൽ ചുക്കുപൊടി ചേർത്ത് കഴിക്കാം.
RELATED TOPICS: FOOD, FOOD IN RAINY SEASON, RAIN FOODS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ന്യൂഡൽഹി: 'നൂറ് ശതമാനം', 'നൂറ് ശതമാനം ശുദ്ധം' എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ലേബലുകൾ, പാക്കേജിംഗ്, പ്രൊമോഷണൽ ഉത്പന്നങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിന് നിരോധനം.