SignIn
Kerala Kaumudi Online
Saturday, 26 September 2026 2.53 AM IST

നാവിക് ഉപഗ്രഹ  ക്ഷാമം; ഇന്ത്യൻ  ജി.പി.എസ്  പ്രതിസന്ധിയിൽ, അടിയന്തര  വിക്ഷേപണത്തിന് തിരക്കിട്ട  നീക്കം

READ ENGLISH VERSION
1

തിരുവനന്തപുരം: സൈനിക ആവശ്യങ്ങൾക്കും കപ്പൽ, വിമാന ഗതാഗതത്തിനും ഇന്ത്യ സ്വന്തമായി ഉപയോഗിക്കുന്ന ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിലായതോടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം. നാവിക് നിലച്ചാൽ പ്രതിരോധ രംഗത്തെയും ബാധിക്കും.

അടിയന്തര സാഹചര്യം പരിഗണിച്ച്, ഗഗൻയാനിന്റെ ആളില്ലാ വിക്ഷേപണം മാറ്റിവച്ച് ഉടൻ നാവിക് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. നാല് ഉപഗ്രഹങ്ങൾ ഒരേസമയം ബഹിരാകാശത്ത് സജ്ജമാക്കിയാണ് ജി.പി.എസ് പ്രവർത്തിക്കുന്നത്. രണ്ട് ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമായതാണ് പ്രതിസന്ധിക്ക് പിന്നിൽ. ആഴ്ചകൾക്കുള്ളിൽ നാവികിന്റെ പുതിയ ഉപഗ്രഹമായ എൻ.വി.എസ്-03 വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. ജി.എസ്.എൽ.വി എം.കെ.2 പതിപ്പിന്റെ എഫ് -18 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കി. ഉപഗ്രഹനിർമ്മാണം അന്ത്യഘട്ടത്തിലാണ്. പിന്നാലെ എൻ.വി.എസ്-04, എൻ.വി.എസ് -05 എന്നിവയും വിക്ഷേപിക്കുന്നതോടെ നാവിക് പൂർണസജ്ജമാവും. 2.2ടൺ ഭാരമുള്ള ഉപഗ്രഹം പത്തുവർഷം പ്രവർത്തിക്കും.

 സമയക്ളിപ്തതയ്ക്ക് സ്വന്തം ക്ളോക്ക്

ഇതുവരെ ഉപയോഗിച്ച സ്വിസ് നിർമ്മിത ക്ളോക്കിന് പകരം സമയകൃത്യതയ്ക്ക് അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്റർ വികസിപ്പിച്ച അറ്റോമിക് ക്ളോക്കാകും ഉപയോഗിക്കുക. അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ ഗ്ളാനോസ്, യൂറോപ്പിന്റെ ഗലീലിയോ, ചെെനയുടെ ബെയ്ദു തുടങ്ങിയവയ്ക്ക് പകരമാണ് ഗതിനിർണയ സംവിധാനമായ നാവിക്. 2013ലാണ് തുടങ്ങിയത്. 11 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചെങ്കിലും അറ്റോമിക് ക്ളോക്കിലെ പാകപ്പിഴ മൂലം 7 ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായി.

കണക്കുകൂട്ടൽ തെറ്റിച്ച് വിക്ഷേപണ പരാജയം

# നാവിക് സംവിധാനത്തിനായുള്ള 2025 ജനുവരിയിലെ വിക്ഷേപണം പരാജയപ്പെട്ടത് കണക്കുകൂട്ടൽ തെറ്റിച്ചു

# 1 എഫ് നാവിക് ഉപഗ്രഹം കാലാവധി പൂർത്തിയാക്കി മാർച്ച് 10ന് നിശ്ചലമായി

# നാവിക് 1ബി കാലാവധി 2024 ഏപ്രിലിൽ കഴിഞ്ഞെങ്കിലും ഏറെക്കുറെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അത് ഇപ്പോൾ നിശ്ചലമായി. ഇപ്പോൾ നാവിക് സേവനം വൺവേ ബ്രോഡ് കാസ്റ്റിംഗ് മാത്രമുള്ള സ്ഥിതിയിലാണ്

# 2028ൽ കാലാവധി തീരുന്ന നാവിക് 1എൽ, 2033ൽ കാലാവധി തീരുന്ന എൻ.വി.എസ്.01 എന്നീ ഉപഗ്രഹങ്ങൾ ബഹിരാകാശത്തുണ്ട്

​ ​ഭൂ​സ്ഥി​ര​ ​ഉ​പ​ഗ്ര​ഹം

ഭൂ​മി​യു​ടെ​ ​ഉ​പ​രി​ത​ല​ത്തി​ൽ​ ​നി​ന്നും​ 36,000​ ​കി.​മീ​ ​അ​ക​ലെ​ ​ഭൂ​മ​ദ്ധ്യ​രേ​ഖ​യി​ൽ​ 0​ ​ഡി​ഗ്രി​ ​അ​ക്ഷാം​ശ​ത്തി​ൽ.
24​ ​മ​ണി​ക്കൂ​റി​ൽ​ ​ഭൂ​മി​യെ​ ​ചു​റ്റും.​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​നോ​ക്കു​മ്പോ​ൾ​ ​ച​ലി​ക്കാ​ത്ത​താ​യി​ ​തോ​ന്നും

​ജി​യോ​സി​ൻ​ക്ര​ണൈ​സ് ​ഉ​പ​ഗ്ര​ഹം

24​ ​മ​ണി​ക്കൂ​റി​ൽ​ ​ഭൂ​മി​യെ​ ​ചു​റ്റും.​ ​ഭൂ​മ​ദ്ധ്യ​രേ​ഖ​യി​ൽ​ ​നി​ന്ന് ​ചെ​റി​യ​ ​ച​രി​വി​ൽ.​ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ​ഒരേ സ്ഥലത്ത് നിൽക്കുന്ന പ്രതീതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA