SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

കേന്ദ്രത്തിന്റെ പുതിയ തീരുമാനം,​ കേരളത്തിലടക്കം മൂന്നുലക്ഷം തൊഴിലവസരങ്ങൾ: 'ക്രൂസ് ഭാരത് മിഷൻ' അടുത്ത ഏപ്രിലിൽ

cruise-bharat-mission
പ്രതീകാത്മക ചിത്രം

കൊച്ചി: മുംബയ്, കൊച്ചി തുറമുഖങ്ങളിൽ ഒതുങ്ങിയിരുന്ന രാജ്യാന്തര കപ്പൽ ടൂറിസത്തെ വിഴിഞ്ഞമടക്കം 10 തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാഗ്ദാനം.

കേന്ദ്രത്തിന്റെ ജല ടൂറിസം പദ്ധതിയായ 'ക്രൂസ് ഭാരത് മിഷൻ" അടുത്ത ഏപ്രിലിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെയാണിത്. 2029ൽ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഗോവ, ചെന്നൈ, ന്യൂ മംഗലാപുരം തുറമുഖങ്ങളും ശൃംഖലയിൽ ഉൾപ്പെട്ടു. വിഴിഞ്ഞം ക്രൂസ് ടെർമിനലിനായി മിഷൻ സമുദ്ര‌യിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും പദ്ധതി സമർപ്പിച്ചിട്ടുണ്ട്.

പ്രതിവർഷം ശരാശരി 4.7 ലക്ഷം പേരാണ് ഇന്ത്യയിൽ കടൽ ടൂറിസം ആസ്വദിക്കുന്നത്. 2029ൽ എണ്ണം ഇരട്ടിയാക്കും. കിഴക്കും പടിഞ്ഞാറുമായി 7500 കിലോമീറ്റർ തീരം ഇതോടെ കാഴ്ചവിരുന്നാകും.

ഉൾനാടൻ ജലപാതകളിലെ 5000 കിലോമീറ്റർ തീരവും ക്രൂസ് ഭാരത് മിഷനിൽ ഉൾപ്പെടുന്നുണ്ട്. റിവർ ക്രൂസിലെ 5 ലക്ഷം യാത്രക്കാർ, മൂന്നാം ഘട്ടത്തിൽ 15 ലക്ഷമാവും

ക്രൂസ് മിഷൻ ആദ്യഘട്ടത്തിൽ മാസ്റ്റർ പ്ലാൻ, സാദ്ധ്യതാ പഠനം, നിയന്ത്രണ ചട്ട രൂപീകരണം, സഖ്യ രൂപീകരണം എന്നിവയായിരുന്നു. രണ്ടാംഘട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തൽ, ടെർമിനൽ വികസനം, മറീനകളുടെ നിർമ്മാണം, കസ്റ്റംസ്, ഇമിഗ്രേഷൻ ഡിജിറ്റലൈസേഷൻ എന്നിവയ്‌ക്കാണ് ഊന്നൽ നൽകിയത്.

കൊച്ചിയിലെ സാഗരിക ടെർമിനലിൽ അടക്കം നൂതന സംവിധാനങ്ങളൊരുക്കി. എ.ഐ അധിഷ്ഠിത ഫേസ് ഡിറ്റക്ഷൻ ഇടനാഴിയിലൂടെ അതിഥികൾ കടന്നുപോകുമ്പോൾ തന്നെ എല്ലാ പരിശോധനകളും പൂർത്തിയാകും.

3 ലക്ഷം തൊഴിലിന്റെ കവാടങ്ങൾ

1. ഹോസ്പിറ്റാലിറ്റി/ഓൺബോർഡ് സർവീസ്: ഹോട്ടൽ സ്റ്റാഫ്, ഗസ്റ്റ് റിലേഷൻ, കലാവിരുന്നുകൾ.


2. പോർട്ട് ടെർമിനൽ ഓപ്പറേഷൻ: ഫെസിലിറ്റി മാനേജ്മെന്റ്, പാസഞ്ചർ ഹാൻഡ്ലിംഗ്, സെക്യൂറിറ്റി, ലോജിസ്റ്റിക്സ്.


3. വെസൽ ഓപ്പറേഷൻസ്: ക്രൂ, ടെക്നിക്കൽ സ്റ്റാഫ്, നാവിഗേറ്റർമാർ.


4. പ്രാദേശിക അനുബന്ധ ടൂറിസം: അതിഥികളുമായി കരയിലെ വിനോദസഞ്ചാരം, താമസം, ക്രാഫ്റ്റ് ഷോപ്പുകൾ, നാടൻ ഭക്ഷണശാലകൾ.


ക്രൂസ് ടൂറിസം പ്രതിവർഷ വരുമാനം: 1300 കോടി രൂപ
2030ലെ ലക്ഷ്യം: 4500 കോടി

English Summary

The central government's 'Cruise Bharat Mission' will expand international cruise tourism from Mumbai and Kochi to ten ports, including Vizhinjam, from next April. This third phase expansion, set to complete by 2029, is projected to create 300,000 job opportunities and double annual sea tourism passengers across India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUISE BHARAT MISSION, CRUISE TOURISM INDIA, KERALA JOB OPPORTUNITIES, THREE LAKH JOBS, CENTRAL GOVERNMENT SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA