
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' അതിശക്തമായി മുന്നോട്ട്. ലഹരിവിരുദ്ധ ദിനമായ ഇന്നലെ 127 കേസുകളിലായി 139 പേർ അറസ്റ്റിലായി. 270.5974 ഗ്രാം എം.ഡി.എം.എ, 37.016 കി.ഗ്രാം കഞ്ചാവ്, 0.4 ഗ്രാം ഹെറോയിൻ, 2.24 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ഇതുവരെ 4037 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ അറസ്റ്റുകൾ 4340 ആയി. ഇതുവരെ 2203.041 ഗ്രാം എം.ഡി.എം.എ, 376.035 കി.ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി വിപണനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) വഴിയും പൊലീസിനെ അറിയിക്കാം. എക്സൈസിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തണ്ടർ' വഴി ഇതുവരെ 14,722 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി എം.ലിജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |