
ശിവഗിരി: ആസ്ട്രേലിയയിലെ വിക്ടോറിയനൽ പാർലമെന്റ് ചീഫ് വിപ്പ് ലീ ടർലാമിസിന് ഇന്ന് ശിവഗിരിയിൽ സ്വീകരണം നൽകും. ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിലെ സർവമത സമ്മേളനത്തിന് ലീ ടർലാമിസ് നേതൃത്വം നൽകിയിട്ടുണ്ട്. രാവിലെ 10ന് അന്നക്ഷേത്രം ആഡിറ്റോറിയത്തിൽ അദ്ദേഹത്തെ ആദരിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ , സ്വാമി ഋതംഭരാനന്, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അഡ്വ.അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ തുടങ്ങിയവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |