SignIn
Kerala Kaumudi Online
Saturday, 27 June 2026 2.12 AM IST

ലഹരിമാഫിയയുടെ വേരറുക്കും: മന്ത്രി ചെന്നിത്തല

chennithala

ഹരിപ്പാട്: ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പൊലീസ് കാസർകോട്‌ കണ്ടെത്തി. ഒരാളിൽ നിന്ന് മാത്രം 18 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ പിടികൂടുന്ന അവസ്ഥയിലേക്ക് മാറി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ല.രാഷ്ട്രീയക്കാരോ സിനിമക്കാരോ പണക്കാരോ ആരായാലും ഇളവ് കാട്ടില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും.

ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും. ഏതെങ്കിലും പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകും.

ഡോ.​വ​ന്ദ​ന​യു​ടെ​ ​പി​താ​വ്
തൂ​ഫാ​ൻ​ ​വോ​റി​യർ

ഹ​രി​പ്പാ​ട്:​ ​ല​ഹ​രി​ക്ക് ​അ​ടി​മ​യാ​യ​ ​യു​വാ​വ് ​ക്രൂ​ര​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഡോ.​ ​വ​ന്ദ​ന​ ​ദാ​സി​ന്റെ​ ​ഓ​ർ​മ്മ​ക​ൾ​ ​മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ന് ​ക​രു​ത്താ​കും.​ ​അ​ന്താ​രാ​ഷ്ട്ര​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ദി​ന​ത്തി​ൽ​ ​വ​ന്ദ​ന​യു​ടെ​ ​പി​താ​വ് ​കെ.​ജി.​ ​മോ​ഹ​ൻ​ദാ​സി​നെ​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​തൂ​ഫാ​ൻ​ ​വോ​റി​യ​ർ​ ​ബാ​ഡ്‌​ജ്‌​ ​ധ​രി​പ്പി​ച്ചു.​ ​ഹ​രി​പ്പാ​ട് ​എം.​എ​ൽ.​എ​ ​ഓ​ഫീ​സി​ൽ​ ​ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
ഡോ.​ ​വ​ന്ദ​ന​യു​ടെ​ ​മ​ര​ണം​ ​കേ​ര​ളം​ ​മ​റ​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​വേ​ദ​ന​യാ​ണ്.​ ​മ​റ്റൊ​രു​ ​വ​ന്ദ​ന​യും​ ​ന​മു​ക്ക് ​ന​ഷ്ട​മാ​ക​രു​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​ല​ഹ​രി​ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഓ​രോ​രു​ത്ത​രും​ ​പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​തെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ല​ഹ​രി​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ദു​ര​ന്തം​ ​ഇ​നി​ ​ഒ​രു​ ​കു​ടും​ബ​വും​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ര​രു​തേ​യെ​ന്നാ​ണ് ​പ്രാ​ർ​ത്ഥ​ന​യെ​ന്ന് ​മോ​ഹ​ൻ​ദാ​സ് ​പ​റ​ഞ്ഞു.
കൊ​ട്ടാ​ര​ക്ക​ര​ ​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​ ​ഹൗ​സ് ​സ​ർ​ജ​നാ​യി​രു​ന്നു​ ​വ​ന്ദ​ന.​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​പൊ​ലീ​സ്‌​ ​കൊ​ണ്ടു​വ​ന്ന​ ​സ​ന്ദീ​പ്‌​ 2023​ ​മേ​യ്‌​ 10​നാ​ണ് ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA