
ചെങ്ങന്നൂർ: മുൻ ഗോവ- മിസോറാം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് രാവിലെ 10ന് വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കും. 269-ാമത് പുസ്തകമായ 'ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ" (യാത്രാവിവരണം), 270-ാമത് പുസ്തകമായ 'മൃദുരവങ്ങൾ" (കവിതാസമാഹാരം) എന്നിവ മാതാവ് പി.ഭവാനി അമ്മയുടെ 95-ാം ജന്മദിനത്തോടനുബന്ധിച്ച് അമ്മയ്ക്ക് സമർപ്പിച്ചാണ് പ്രകാശനം ചെയ്യുന്നത്. മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും. റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. റവ. എബി ടി.മാമൻ, ജിബിൻ പി.വർഗീസ്, പി.എൻ.സുകുമാരപ്പണിക്കർ, പാറയ്ക്കൽ ശ്രീനാരായണ തീർത്ഥാടന ക്ഷേത്രസമിതി പ്രസിഡന്റ് കെ.എൻ.ഭദ്രൻ, ഡി.സി.രവി, എൻ.ഇ.മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |