SignIn
Kerala Kaumudi Online
Monday, 25 May 2026 7.36 AM IST

ഗുരുദേവ പ്രഥമ വിഗ്രഹ പ്രതിഷ്‌ഠാ ശതാബ്ദി സമ്മേളനം

sivagiri-

ശിവഗിരി: 114-ാമത് ശ്രീശാരദാ പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടക്കുന്ന 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിൽ, തലശ്ശേരിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ വിഗ്രഹ പ്രതിഷ്‌ഠയുടെ ശതാബ്ദി സമ്മേളനം നടന്നു. ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.

തലശ്ശേരി ജ്ഞാനോദയയോഗം ഡയറക്ടർ ടി.സി. ദിലീപ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി ജ്ഞാനതീർത്ഥ, സഭ പി.ആർ.ഒ ഡോ. ടി. സനൽകുമാർ, മാതൃസഭ വൈസ് പ്രസിഡന്റ് മണിയമ്മ ഗോപിനാഥ്, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ, സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോ-ഓർഡിനേറ്റർ അശോകൻ ശാന്തി എന്നിവർ സംസാരിച്ചു. പുലർച്ചെ നടന്ന സമൂഹ ശാന്തിഹവന യജ്ഞത്തിൽ അഞ്ഞൂറിലധികം ഭക്തർ പങ്കെടുത്തു.വൈകിട്ട് ശാരദാ മഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകളും പ്രാർത്ഥനായോഗവും നടന്നു. തുടർന്ന് ശാന്തി പ്രിയയുടെ ബാവൂൾ സംഗീതവും,വർക്കല ശ്രീശാരദാ പെർഫോമിംഗ് ആർട്സിന്റെ ശാരദാനടനം- ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരവും നടന്നു.

ഫോട്ടോ: തലശ്ശേരിയിൽ ശ്രീനാരായണഗുരുദേവന്റെ പ്രഥമ വിഗ്രഹ പ്രതിഷ്‌ഠയുടെ ശതാബ്ദിസമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ, സഭ വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹൻ, സുനിൽകുമാർ, രാജേഷ് സഹദേവൻ, എസ്. അശോകൻ ശാന്തി, പുത്തൂർശോഭനൻ എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA