
തിരുവനന്തപുരം: മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ 20 വരെ നടക്കും. ആറ് ലക്ഷത്തിലധികം കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 854 രൂപയുടെ 16 ഇനങ്ങൾ കിറ്റിലുണ്ടാകും. വിലക്കയറ്റം നിയന്ത്രിക്കാൻ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കും. മുൻഗണനേതര വിഭാഗത്തിലെ നീലക്കാർഡുകാർക്ക് 10 രൂപ 90 പൈസ നിരക്കിൽ 3 കിലോ അരിയും 8 രൂപ 70 പൈസ നിരക്കിൽ 2 കിലോ ഗോതമ്പും നൽകും. ഓണവിപണി ഇടപെടലിനുള്ള 273 കോടിയും നെല്ല് സംഭരണ ബോണസിനുള്ള 154 കോടിയുമുൾപ്പെടെ 548 കോടി അനുവദിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് എട്ടു മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ തുറക്കും. മറ്റു ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |