തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടത്തിയ അശ്ളീല, അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മോഹൻദാസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അന്വേഷണച്ചുമതലയുണ്ടായിരുന്ന ഐജി പി പ്രകാശിന് ഇന്നലെയാണ് പരാതികൾ ലഭിച്ചത്. തുടർന്ന് കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയായിരുന്നു. അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മോഹൻദാസിനെതിരെ ഉടൻ കേസെടുക്കണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ആവശ്യപ്പെട്ടിരുന്നു. അശ്ലീലം പ്രചരിപ്പിക്കുന്ന ടി ജി മോഹൻദാസിനെതിരെ ഒട്ടും വൈകാതെ കേസെടുക്കണം. ഇതൊരു വിഷമാണ്. സമൂഹത്തിൽ വിഷം പടർത്തുന്നതിന് ബോധപൂർവം ശ്രമം നടക്കുകയാണ്. ഇതൊന്നും വച്ച് പൊറുപ്പിക്കുന്നത് ശരിയല്ലെന്നും ഷാനിമോൾ വ്യക്തമാക്കി.
എഐവൈഎഫിന് പുറമെ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയവരും മോഹൻദാസിനെതിരെ പരാതി നൽകിയിരുന്നു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നൽകുമായിരുന്നെന്നും അതവർ അനുസരിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലുമായിരുന്നെന്നുമായിരുന്നു മോഹൻദാസിന്റെ വിവാദ പരാമർശം. സ്‌ത്രീകൾക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ചില സ്‌ത്രീകൾ ബലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണെന്നാണ് ഇയാൾ പരാമർശം നടത്തിയത്. പരാമർശങ്ങൾക്കെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.
Police in Thiruvananthapuram have registered a case against RSS leader T. G. Mohandas for making obscene and abusive remarks against students protesting NEET exam irregularities in Delhi. The City Cyber Police filed the case based on a complaint by AIYF leader Jismon, citing charges of abusive remarks and incitement to riot. Mohandas had controversially suggested shooting protestors and made derogatory comments about women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |