SignIn
Kerala Kaumudi Online
Wednesday, 29 July 2026 8.53 PM IST

'മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ'; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

vd-satheesan-pressmeet
വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സംസാരിച്ചപ്പോൾ

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താൻ പ്രസംഗിച്ചപ്പോൾ മകന്റെ ഭാര്യയ്‌ക്ക് മാത്രമെന്നല്ല പറഞ്ഞത്. മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്കൾ എന്നതിൽ സ്‌ത്രീയും പുരുഷനും ഇല്ലേയെന്നും സതീശൻ ചോദിച്ചു.

14-ാമത് 'പംപ' സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 'കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്ക് പകർന്നുതന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്‌ക്ക് പകർന്നുനൽകുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതി പറയും. പ്രത്യേക വിഭവങ്ങൾ അവർ അവരുടെ മക്കൾക്ക് പകർന്നുകൊടുക്കുന്നില്ല. മക്കൾക്കോ മകന്റെ ഭാര്യയായി വരുന്നവർക്കോ ആ ഭക്ഷണക്കിന്റെ പ്രത്യേകത പറഞ്ഞുകൊടുക്കണം', എന്നായിരുന്നു വി ഡി സതീശന്റെ പരാമർശം.

മുഖ്യമന്ത്രിയുടെ പരാമർശം സ്‌ത്രീവിരുദ്ധമാണെന്ന് കാട്ടി പ്രതിപക്ഷം ഉൾപ്പെടെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, മക്കൾ എന്നാണ് പറഞ്ഞത്, അതിൽ എന്ത് സ്‌ത്രീ വിരുദ്ധതയാണ് ഉള്ളതെന്നും വി ഡി സതീശൻ ചോദിച്ചു. കുറച്ച് ആളുകൾ മൈക്രോസ്‌കോപ്പ് വച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ പറഞ്ഞു.

English Summary

Chief Minister V.D. Satheesan clarified remarks previously criticized as anti-women. Responding to allegations, he stated his speech at a literary festival referred to passing traditions to "children," not exclusively "son's wife," as implied. Satheesan argued the term "children" encompasses both genders, questioning the anti-women accusation and suggesting some are over-scrutinizing his comments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF MINISTER STATEMENT, KERALA POLITICS, WOMEN RIGHTS DEBATE, CM RESPONSE, VD SATHEESAN CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA