SignIn
Kerala Kaumudi Online
Wednesday, 29 July 2026 8.53 PM IST

'ഇതാണ് ആക്ഷൻ ഹീറോ നവീൻ പോളി, അല്ല എനിക്ക് തെറ്റി'; ഉദ്‌ഘാടനച്ചടങ്ങിൽ നടന്റെ പേര് തെറ്റിച്ച് ആഭ്യന്തര മന്ത്രി

ramesh-chennithala-
പ്രോജക്‌ട് സീറോ പരിപാടിയുടെ ഉദ്‌ഘാടനച്ചടങ്ങ് (ഫോട്ടോ : നിശാന്ത് ആലുകാട്)

തിരുവനന്തപുരം: അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുന്ന 'പ്രോജക്‌ട് സീറോ - വിജിലൻസ് വിസിൽ' പരിപാടിയുടെ ഉദ്‌ഘാടനത്തിൽ നടൻ നിവിൻ പോളിയുടെ പേര് തെറ്റിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 'നിങ്ങളെല്ലാം കാത്തിരുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻപോളി' എന്നാണ് അദ്ദേഹം പറഞ്ഞത്. തെറ്റ് തിരിച്ചറിഞ്ഞയുടൻ അദ്ദേഹമത് തിരുത്തുകയും ചെയ്‌തു. എനിക്ക് തെറ്റിപ്പോയി...നിങ്ങൾക്കുതന്നെ പേര് പറയാം, ആരാണ് ആക്ഷൻ ഹീറോ എന്ന് മന്ത്രി സദസിനോട് ചോദിച്ചു. നിവിൻ പോളിയെന്ന് സദസിൽ നിന്നും ശബ്‌ദമുയർന്നു.

വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറിയ നിവിൻ പോളി യുവാക്കൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ കേരളം വാർത്തെടുക്കുകയാണ് പ്രോജക്‌ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറ‌ഞ്ഞു. അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ വിജിലൻസ് കമാൻഡോകളായി അണിനിരത്തും. ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്‌ഷോപ്പുകളും സംഘടിപ്പിക്കും.

English Summary

The 'Project Zero - Vigilance Whistle' program was inaugurated to empower youth in fighting corruption and building a corruption-free Kerala. Organized by the Vigilance Department, Home Minister Ramesh Chennithala launched the initiative. Actor Nivin Pauly, becoming the first Vigilance Commando, administered an oath to the youth participants, underscoring the project's goal of active youth involvement against corruption.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN PAULY, MINISTER SPEECH, NIVIN PAULY NAME MISTAKE, RAMESH CHENNITHALA NIVIN PAULY, MALAYALAM ACTOR NIVIN PAULY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA