SignIn
Kerala Kaumudi Online
Wednesday, 29 July 2026 8.53 PM IST

നിതിൻ രാജിന്റെ മരണം: തെളിവെടുപ്പിനിടെ നാടകീയ സംഭവം, ഡോ. റാമിനോട് ക്ഷമ ചോദിച്ച് വിദ്യാർത്ഥികൾ

READ ENGLISH VERSION

nitinraj-death
നിതിൽ രാജ്, ഡോ. റാമിനെ കോളേജിൽ എത്തിച്ച് തെളിവെടുത്തപ്പോൾ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്ത‌ൽ കോളേജ് വിദ്യാർ‌ത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ.എം കെ റാമിനെ കോളേജിൽ എത്തിച്ചുള്ള തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് ഒരു കൂട്ടം വിദ്യാർത്ഥികൾ. ഡോ. റാമിനെ കണ്ട വിദ്യാർത്ഥികൾ പൊട്ടിക്കരയുകയും ക്ഷമ ചോദിക്കുകയുമായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടകീയ സംഭവം. ഡിവൈഎസ്‌പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പിനായി കോളേജിലെത്തിയത്. വിദ്യാർത്ഥികളുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനാൽ റാമിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയിരുന്നില്ല. ഈ സമയമാണ് വിദ്യാർത്ഥികൾ റാമിനെ കണ്ട് ക്ഷമ ചോദിക്കുകയും പൊട്ടികരയുകയും ചെയ്തത്.

കോളേജ് കെട്ടിടം, റാമിന്റെ ഓഫീസ്, നിതിൻ രാജ് ചാടി മരിച്ച കെട്ടിടം എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കോളേജിൽ എത്തുന്നതിന് മുൻപ് റാമിന്റെ ക്ലിനിക്കിലും പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ നിതിൻ രാജിന് തന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നാണ് ഡോ. റാം ആവർത്തിച്ചു പറയുന്നത്.

തെളിവെടുപ്പ് പൂർത്തിയായതിനാൽ ഡോ. റാമിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഓഗസ്റ്റ് ഒന്നിന് റാമിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. എന്നാല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായതിനാൽ ഉടൻ കോടതിയില്‍ ഹാജരാക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

English Summary

During evidence collection at Anjarakandy Dental College regarding student Nithin Raj's death, accused Dr. M. K. Ram was brought to the campus. A group of students broke down crying and apologized upon seeing him in his vehicle, despite strong security. Crime branch inspected various college locations. Dr. Ram, denying any wrongdoing, will be presented in court soon.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR, NITINRAJ DEATH CASE, DOCTOR RAM, STUDENT, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA